
നിലമ്പൂര്‍: പതിനൊന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നട ത്തിയ 58കാരന് പതിനൊന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. നിലമ്പൂര്‍ ചന്തക്കുന്ന് മുമ്മുള്ളി സ്വദേശി അമ്പലക്കലവീട്ടിലെ കാരികുഞ്ഞിനെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്.
2019 മാര്‍ച്ചിലും 2020 ആഗസ്തിലുമാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ കുട്ടിയുടെ വീട്ടില്‍വച്ചായിരുന്നു ലൈംഗികാതിക്രമം.
നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായിരുന്ന ശശികുമാര്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കാലയളവിലും മറ്റും പ്രതി ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



