താനൂര്‍ ചിറക്കലില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

താനൂര്‍ : താനൂര്‍ ചിറക്കലില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പരപ്പനങ്ങാടി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടോടെയാണ് അപകടം.

അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് വര്‍ക്ക് ഷോപ്പിലേക്ക് എത്തിയ താനൂര്‍ സ്വദേശി സി കെ എം ബഷീറിന്റെ മകൻ ഹിഷാമിനെ(21) ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ബോണറ്റും ഗ്ലാസും തകര്‍ന്നു.

സംഭവം നടന്ന ഉടന്‍തന്നെ ഹിഷാമിനെ നാട്ടുകാര്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top