തേഞ്ഞിപ്പലത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം ആലുങ്ങല്‍ ചാപ്പപ്പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചെനക്കലങ്ങാടി സുബുല്‍ ഹുദ മദ്‌റസ അധ്യാപകനായ സുഹൈല്‍ ബാഖവി(26)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മദ്രസയിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.
പിതാവ് തൃശൂര്‍ മുറ്റിച്ചൂര്‍ ചുള്ളിക്കാട്ടില്‍ പരേതനായ അബ്ദുസലാം. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: സുമയ്യ വഫിയ്യ,ജാസ്മിന്‍.

്അപകടത്തില്‍ പരിക്കേറ്റ മലപ്പുറം മൈലപ്പുറം സ്വദേശി മുട്ടിച്ചിറ പളളിയിലെ ദര്‍സ് വിദ്യാര്‍ത്ഥി ഫര്‍ഹാദ്(19)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top