HIGHLIGHTS : പരപ്പനങ്ങാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദിന്റെ ...
പരപ്പനങ്ങാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദിന്റെ മകൻ ചെറിയബാവ(61) ആണ് മരിച്ചത്.കൊടക്കാട് – വള്ളിക്കുന്ന് റെയിൽവേ അടിപ്പാത റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:റാബിയ. മക്കൾ:മുസ്തഫ, സമീറ, സുനീറ, നസീറ, ശറഫുദ്ധീൻ. മരുമക്കൾ:റഷീദ് താനൂർ, ഹാരിസ് ചെട്ടിപ്പടി, അഹ്മദ് ഖാസിം ചെട്ടിപ്പടി, ശബാന ജാസ്മിൻ വള്ളിക്കുന്ന്, ശബ്ന താനൂർ. ഖബറടക്കം ശനിയാഴ്ച ആനങ്ങാടിബീച്ച് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .