ബനാന വട

ആവശ്യമായ ചേരുവകള്‍:-

വാഴപ്പഴം – 2 എണ്ണം

പഞ്ചസാര – 4 ടീസ്പൂണ്‍

അരിപ്പൊടി -2 ടീസ്പൂണ്‍

മൈദ – 1/2 കപ്പ്

ഉപ്പ് – ഒരു നുള്ള്

ഏലക്ക പൊടി -1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ഒരു പാത്രത്തില്‍ വാഴപ്പഴം നന്നായി മാഷ് ചെയ്യുക.
ഇനി മൈദ, പഞ്ചസാര, ഉപ്പ് , ഏലക്ക പൊടി, അരിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

മാഷ് ചെയ്ത വാഴപ്പഴം ഉരുളകളാക്കി വടയുടെ ആകൃതിയില്‍ പരത്തുക.

ചട്ടിയില്‍ എണ്ണ ചൂടാക്കി സ്വര്‍ണ്ണ തവിട്ട് നിറമാകുന്നത് വരെ ഡീപ് ഫ്രൈ ചെയ്യുക.

ബനാന വട തയ്യാര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top