കോഴിക്കോട് മുക്കം കളന്തോട് എം.ഇ.എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ ഇടത് കൈയ്യില്‍ വെട്ടേറ്റു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ബൈക്ക് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ മുക്കം സി എച്ച് സിയില്‍ ചികിത്സ തേടി.
ആരുടെയും പരുക്ക് ഗുരുതരമല്ല. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്. റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



