പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

HIGHLIGHTS : Biju Menon and Methil Devika starrer 'Katha Innu Vare' trailer is garnering attention.

ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ  വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും നൃത്ത രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മേതിൽ ദേവികയുടെ തീരുമാനം.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു.

sameeksha-malabarinews

ഛായാഗ്രഹണം- ജോമോൻ ടി. ജോൺ, എഡിറ്റിങ്- ഷമീർ മുഹമ്മദ്, സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ- സുഭാഷ് കരുൺ, കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- വിപിൻ കുമാർ, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ്- അമൽ ജെയിംസ്, പ്രൊമോഷൻസ്- ടെൻ ജി മീഡിയ,  ഡിസൈൻസ്- ഇല്യൂമിനാർട്ടിസ്റ്, പിആർഒ- എ.എസ്. ദിനേശ്, ആതിര ദിൽജിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!