തിരുവനന്തപുരത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മൃതദേഹം

തിരുവനന്തപുരം:ദേശീയ പാതയില്‍ കുളത്തൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നു ദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ (48) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സര്‍വ്വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ റോഡിലൂടെ നടന്നു പോയവര്‍ ദുര്‍ഗ്ഗന്ധം കണ്ട് നോക്കിയപ്പോഴാണ് കാറിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. കഴക്കുട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top