HIGHLIGHTS : To reduce the dark color of the neck
കഴുത്തിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. കഴുത്തിലെ കറുപ്പ് നിറം മാറി സ്വാഭാവിക നിറം ലഭിക്കാന്‍ വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. എങ്ങിനെയെന്ന് അറിയേണ്ടേ….
കല്ലുപ്പ് പൊടിച്ചത് രണ്ട് ടീസ്പൂണ്‍ എടുത്തശേഷം അതിലേക്ക് അരടീസ്പൂണ്‍ ചെറുനാരങ്ങനീരും അരടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ കുട്ട് കഴുത്തില്‍ രണ്ടോ മൂന്നോ മിനിറ്റ് ഒന്ന് നന്നായി സ്‌ക്രബ്ബ് ചെയ്തു കൊടുക്കുക. ശേഷം ഒന്ന് വലിയുന്നതുവരെ നില്‍ക്കുക. പിന്നീട് കഴുത്ത് കുറച്ച് കടലപ്പൊടി ഉപയോഗിച്ച് നന്നായി തേച്ചുകഴുകുക. ഇങ്ങനെ അടുപ്പിച്ച് കുറച്ചുദിവസം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ കഴുത്തിലെ കറുപ്പിനെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.