കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;7.5 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് പിടികൂടിയത്.

കാര്‍ബോര്‍ഡ് പെട്ടികളുടെ പാളികള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് മൂന്നംഗ സംഘത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.
മറ്റുള്ളവരില്‍ നിന്ന്‌ ബാഗിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൂന്ന് വിമാനങ്ങളിലായെത്തിയ അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം പിടികൂടിയത്.

തൃശൂർ സ്വദേശി നിതിൻ ജോർജ് കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ തുടർനടപടിക്കായി കൈമാറി.

Share news
error: Content is protected !!
Scroll to Top