അശ്വത്ഥാമാവായി ബിഗ്ബി; കല്‍ക്കി 2898 എഡിയിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തില്‍ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് നിര്‍മ്മാതാക്കള്‍ ടീസര്‍ പുറത്തിറക്കിയത്. 21 സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്ന ടീസറാണിത്.

പ്രഭാസ് നായകനാകുന്ന ചിത്രം പിക് സയന്‍സ് ഫിക്ഷനായാണ് എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്താണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുകയിരിക്കുന്നത്.

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രത്തില്‍ ബിഗ് ബിയെ കൂടാതെ കമല്‍ഹാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ് കല്‍കിയിലെ നായികമാര്‍.

 

Share news
error: Content is protected !!
Scroll to Top