ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ് റേഞ്ചർ യൂണിറ്റ്, എംവിഎച്ച്എസ്എസ് അരിയല്ലൂർ ക്ലാസ് സംഘടിപ്പിച്ചു

വള്ളിക്കുന്ന്: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ് റേഞ്ചർ യൂണിറ്റ്, എംവിഎച്ച്എസ്എസ് അരിയല്ലൂരിൽ സംഘടിപ്പിച്ച KAMP (Know all About Menstrual Periods) നോടനുബന്ധിച്ചു ആർത്തവത്തെക്കുറിച്ചും ആർത്തവ സംബന്ധമായ ശുചിത്വം, പെൺകുട്ടികൾ അനുവർത്തിക്കേണ്ട ശുചിത്വ ശീലങ്ങൾ, പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് കടലുണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ എം എൽ എസ് പി  നിജ ക്ലാസ് നൽകി.

എൻഎസ്എസ് ,സൗഹൃദ തുടങ്ങിയ വിഭാഗങ്ങളെ കോർത്തിണക്കി സംഘടിപ്പിച്ച ക്ലാസ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു. എംവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ജയ വി ക്ലാസ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷതവഹിച്ചു. റെയിഞ്ചർ ലീഡർ ജാൻസി ടീച്ചർ സ്വാഗതവും രാജലക്ഷ്മി ടീച്ചർ, സോണിയ ടീച്ചർ, റെയിഞ്ചർ ഹന റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. റെയിഞ്ചർ വിസ്മയ നന്ദി പ്രകടിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top