6 വയസ്സുകാരിക്ക് പീഡനം; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

കൊയിലാണ്ടി: 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. പുതുപ്പാടി, ഉണക്കലങ്ങാടി, നടുക്കുന്നുമ്മല്‍ വീട്ടില്‍ ബാബു (47)വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷ വിധിച്ചത്.

2024ല്‍ ആണ് സംഭവം. പ്രതിയുടെ വീട്ടില്‍ ടി വി കാണാന്‍ പോയ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പിന്നീട് കുട്ടി വിവരം അച്ഛനോട് പറയുകയും പൊലിസില്‍ അറിയിക്കുകയുമായിരുന്നു.

താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top