Section

malabari-logo-mobile

അക്ഷര മുത്തശ്ശി വിടവാങ്ങി

HIGHLIGHTS : Bhagirathi Amma ( (107) passed away.

കൊല്ലം: പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ (107) അന്തരിച്ചു. 106 ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായി രാജ്യ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് അന്ത്യം.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടക്കും.

sameeksha-malabarinews

രാജ്യം നാരീശക്തി പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു. തുല്യതാ പരീക്ഷയില്‍ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് ഭാഗീരഥിയമ്മ വിജയിച്ചത്. ശേഷം നിരവധി പുരസ്‌ക്കാരങ്ങള്‍ മുത്തശ്ശിയയെ തേടിയെത്തി.

പഠിക്കാനും അറിവ് നേടാനും ഏറെ താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഭഗീരഥിയമ്മ. അമ്മ മരിച്ചതോടെ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതോടെ പഠക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തേണ്ടഉത്തരവാദിത്വം വന്നു.ഇതോടെ പഠിക്കാനുള്ള ആഗ്രഹം വീണ്ടും നീണ്ടുപോവുകയായിരുന്നു.

ഭാരീരഥിയമ്മയുടെ അറിവ് നേടാനുള്ള ആഗ്രഹം പ്രായഭേദമന്യേ എല്ലാവര്‍ക്കും വലിയ പ്രചോദനമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!