കരുവന്നൂരിലേത് കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്;ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വിലയ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ‘നെറ്റ്ഫ്‌ളിക്‌സിലെ ഇപ്പോഴത്തെ പരമ്പരകളെല്ലാം ബാങ്ക് റോബറിയേയും കുറ്റകൃത്യങ്ങളെയും കുറിച്ചാണ്. അത്തരം പരമ്പരകളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സിപിഐഎം. ബാങ്കിനെ മറയാക്കി വലിയ തോതില്‍ തട്ടിപ്പ് നടത്തിയത്’ എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ബാങ്ക് കൊള്ളയ്ക്ക് സഹകരണവകുപ്പും കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

കോടികളുടെ ബാങ്ക് തട്ടിപ്പ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •