അരിയല്ലൂര്‍ ശ്രീ കിഴക്കിനിയേടത്ത് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം

അരിയല്ലൂര്‍:മലബാറിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ശ്രീ കിഴക്കിനിയേടത്ത് ഭഗവതി ക്ഷേത്ര താലപ്പൊലി ഏപ്രില്‍ 1 വെള്ളിയാഴ്ച നടത്തുന്നതിനോടനുബന്ധിച്ച് കൊടിയേറ്റം നടന്നു.

കൊടിയേറ്റത്തിന് മേല്‍ശാന്തി പൂങ്ങാട്ട് ഇല്ലം നരേശന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര രക്ഷാധികാരി വി.വാസുദേവന്‍ നായര്‍ നേതൃത്വം നല്‍കി.

മഹാഗണപതി ഹോമം, എഴുന്നെള്ളിപ്പ്, ഗുരുതി തര്‍പ്പണം, തായമ്പക, താലപ്പൊലി
എന്നിവ ഉണ്ടായിരിക്കും.

Share news
error: Content is protected !!
Scroll to Top