റായ്പുര്‍: ഛത്തീസ്ഗഡില്‍ സുര്‍ഗുജ ജില്ലയില്‍ ഏഴ് വയസ്സുകാരിയായ മകളുടെ മൃതദേഹവും ചുമന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്ന പിതാവിന്റെ വീഡിയോ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. ലഖന്‍പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച മകളുടെ മൃതദേഹവും ചുമന്നാണ് പിതാവ് നടന്നത്.
ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന നിലയിലായിരുന്നു പിതാവ് ഈശ്വര്‍ ദാസ് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് നല്ല പനിയായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും രാവിലെ ഏഴരയോടെ മരിച്ചു.
ശവപ്പെട്ടി പെട്ടെന്ന് തന്നെ എത്തിക്കുമെന്ന് അവരോട് അറിയിച്ചിരുന്നെങ്കിലും അവര്‍ കുട്ടിയുടെ മൃതദേഹവും ചുമന്ന് പോവുകയായിരുന്നുവെന്ന് ആരോഗ്യ കേന്ദ്രത്തിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളുകള്‍ വാഹനം എത്തുന്നത് വരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കണമായിരുന്നു. ഇത്തരമൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു
ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ പറഞ്ഞു.



