ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; ചാലിയം ബീച്ച് ശുചീകരിച്ചു

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ മുന്നോടിയായി ചാലിയം ബീച്ച് ശുചീകരിച്ചു. രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ നടന്ന മാസ്സ് ക്ലീന്‍ ഡ്രൈവിന് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, വിവിധ കോളേജുകളില്‍ നിന്നുള്ള ടൂറിസം ക്ലബ്ബ് അംഗങ്ങള്‍, എസ്പിസി കേഡറ്റുകള്‍, വാട്ടര്‍ ഫെസ്റ്റ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചാലിയം ബീച്ചില്‍ നിന്ന് ശേഖരിച്ച വിവിധ തരം മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷം സംസ്‌ക്കരിക്കുന്നതിനായി കടലുണ്ടി ഗ്രാമപഞ്ചായത്തിന് കൈമാറി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ആസ്വദിക്കാനെത്തുന്ന ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്കായി ബീച്ചുകളെ പൂര്‍ണമായും മാലിന്യമുക്തവും വൃത്തിയുള്ളവയുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (ഡിസംബര്‍ 24) രാവിലെ എട്ടു മണിക്ക് ബേപ്പൂര്‍ കടല്‍ത്തീരവും ശുചീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top