HIGHLIGHTS : Beypore Water Fest: Air Force helicopters conduct training flight
ജനുവരി 4, 5 തീയതികളില്‍ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ നാലാം സീസണിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന നടത്തുന്ന എയര്‍ഷോയുടെ മുന്നോടിയായി വ്യാഴാഴ്ച ബേപ്പൂര്‍ മറീന ബീച്ചില്‍ ഹെലികോപ്റ്ററുകള്‍ പരിശീലന പറക്കല്‍ നടത്തി.
വ്യോമസേനയുടെ കോയമ്പത്തൂര്‍ സുലൂരിലെ 43 വിങ്ങില്‍ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്‌സ് എന്ന് വിളിപ്പേരുള്ള മൂന്ന് ഹെലികോപ്റ്ററുകളാണ് വൈകീട്ട് നാല് മണിയോടെ ബേപ്പൂരിന്റെ ആകാശത്ത് പരിശീലനം നടത്തിയത്.
കോസ്റ്റ്ഗാര്‍ഡ്, പോലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവയുടെ യൂണിറ്റുകള്‍ എല്ലാം സ്ഥലത്തുണ്ടായിരുന്നു.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഗ്രേറ്റ് സാരംഗ്‌സ് ബേപ്പൂര്‍ മരീന ബീച്ചിന് മുകളില്‍ കാണികള്‍ക്ക് ദൃശ്യവിരുന്നേകി പരിശീലന പറക്കല്‍ നടത്തും.
വ്യോമസേനയ്ക്കു പുറമെ, നാവിക സേനയും കോസ്റ്റ് ഗാര്‍ഡും വാട്ടര്‍ഫെസ്റ്റില്‍ പങ്കാളികളാകുന്നുണ്ട്. ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ 9 മുതല്‍ 5 മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു