Section

malabari-logo-mobile

മുന്നറിയിപ്പില്ലാതെ ബേപ്പൂര്‍-ചാലിയം ജങ്കാര്‍ നിര്‍ത്തി;യാത്രക്കാര്‍ വലഞ്ഞു.

HIGHLIGHTS : കോഴിക്കോട്‌: അപ്രതീക്ഷിതമായി ബേപ്പൂര്‍ ചാലിയം ജങ്കാര്‍ സര്‍വീസ്‌ തിങ്കളാഴ്‌ച മുതല്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധിപേര്‍ വലഞ്ഞു. ഫറ...

കോഴിക്കോട്‌: അപ്രതീക്ഷിതമായി ബേപ്പൂര്‍ ചാലിയം ജങ്കാര്‍ സര്‍വീസ്‌ തിങ്കളാഴ്‌ച മുതല്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധിപേര്‍ വലഞ്ഞു. ഫറൂഖ്‌ പുഴയ്‌ക്ക്‌ കുറുകെ കടലുണ്ടി പഞ്ചായത്തിനെയും ബേപ്പൂരിനെയും ബന്ധിപ്പിക്കുന്ന ഈ സര്‍വീസിനെ പ്രദേശവാസികള്‍ മാത്രമല്ല തൊട്ടടുത്ത ജില്ലയായ മലപ്പുരത്തു നിന്നും നിരവധി പേര്‍ കോഴിക്കോട്‌ യാത്രക്കായ്‌ ഉപയോഗിക്കുന്നുണ്ട്‌. ഇന്ന്‌ രാവിലെ ചാലിയത്ത്‌ ബസ്സിറങ്ങി കടവത്ത്‌ എത്തിയവരും വാഹനമായി ഫെറിയില്‍ കയറി പോവാന്‍ വന്നവരുമാണ്‌ കുടുങ്ങിയത്‌. ഇവര്‍ക്ക്‌ പിന്നീട്‌ കോഴിക്കോട്ടെത്താന്‍ കീലോമീറ്ററുകള്‍ ചുറ്റി യാത്ര ചെയ്യേണ്ടി വന്നു. തിങ്‌ഖളാഴ്‌ച വൈകീട്ടുവരെയും ഫെറി പ്രതീക്ഷിച്ച്‌ നിരവധി വാഹനങ്ങളാണ്‌ കടവിലെത്തിക്കൊണ്ടിരിക്കുന്നത്‌.

അറ്റകുറ്റപ്പണികള്‍ക്കായാണ്‌ ജങ്കാര്‍ സര്‍വീസ്‌ നിര്‍്‌തതിയതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ അധികൃതരുമായി ചില തര്‍ക്കങ്ങള്‍ ഉളളതായും സൂചനയുണ്ട്‌.എന്ന്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ കഴിയുമെന്ന മുന്നറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!