ബെവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കും;വിതരണം ആപ്പ് വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കും.

ബെവ്‌കോ ആപ്പ് വഴി ടൈംപ്ലോട്ട് അനുവദിച്ചായിരിക്കും മദ്യവിതരണം. ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മദ്യം വില്‍പ്പന നടത്തുക. നിലവില്‍ കള്ളുഷാപ്പുകളില്‍ പാഴ്‌സലായി കള്ള് വില്‍പ്പന നടക്കുന്നുണ്ട്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി 17 ാം തിയതി മുതലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രവര്‍ത്തനസമയം രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ്.

അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാദിവസവും രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണിവരെ പ്രവര്‍ത്തിക്കാം.

 

Share news
error: Content is protected !!
Scroll to Top