മ്യൂണിക് ഫെസ്റ്റിവെലില്‍ മികച്ച മ്യൂസികല്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടി ‘കൂട്ടുവേഷങ്ങള്‍’

ജര്‍മനിയിലെ മ്യൂണിക് മൂസിക്കല്‍ വീഡിയോ ഫെസ്റ്റിവെലില്‍ മികച്ച മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് നേടി മലയാളം മ്യുസിക് ഷോര്‍ട്ട് ഫിലിം ‘കൂട്ടുവേഷങ്ങള്‍’.

രമേഷ് വര്‍മ്മ സംവിധാനം ചെയ്ത കൂട്ടുവേഷങ്ങള്‍ സജിത് പള്ളിപ്പുറത്തിന്റെ മ്യൂസിക് മുംബൈയാണ് പുറത്തിറക്കിയത്. പി.കെ മുരളീകൃഷ്ണന്‍ എഴുതിയ വരികള്‍ സംഗീതം നല്‍കി പാടിയിരിക്കുന്നത് ഗായകനായ സജിത്ത് പള്ളിപ്പൂറമാണ്.  കഥകളി കലാകാരന്‍മാര്‍ തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കലാമണ്ഡലം വിനീത്(മദ്ദളം), തൃപ്പുണിത്തറ ഹരി(എടക്ക)
ഉണ്ണികൃഷ്ണന്‍ യവനിക, രൂപേഷ് അത്തോളി(ക്യാമറ), ദീപു കൃഷ്ണ,പശ്ചാത്തല സംഗീതം സുനിലാല്‍ ചേര്‍ത്തല എന്നിവരാണ് അണിയറ ടീം. കഥകളി കലാകാരന്‍മാരായ പത്മനാഭന്‍, കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍ എന്നവര്‍ ചിത്രത്തില്‍ അഭിനയിച്ചു.

Share news
error: Content is protected !!
Scroll to Top