കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രന്‍ അന്തരിച്ച സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏല്‍പ്പിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം.
കാനത്തിന്റെ വിയോഗം കനത്ത നഷ്ടമെന്നും അദ്ദേഹം തൊഴിലാളിവര്‍ഗത്തിനായി നിലകൊണ്ട നേതാവാണെന്നും ഡി രാജ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ ബിനോയ് വിശ്വത്തിന് കഴിയും. മറ്റൊരു പേരും ചര്‍ച്ചയില്‍ വന്നില്ലെന്നും ഡിസംബര്‍ 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




