ബെന്നി ബെഹനാന്‍ യുഡിഎഫ്‌ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ്‌ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചതായും അദേഹം പറഞ്ഞു. രാജി തീരുമാനം സ്വയം എടുത്തതാണ്‌.കണ്‍വീനര്‍ സ്ഥാനവുമായി ബന്ധ്‌പ്പെട്ട മാധ്യമവാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും അദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

‘ഞാന്‍ സ്ഥാനങ്ങള്‍ ഉള്ളതിനിക്കേള്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ഇല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ആളാണ്‌. അതുകൊണ്ട്‌ എനിക്ക്‌ പാര്‍ട്ടിയിലുള്ള വ്യക്തിത്വമോ സ്വാധീനമോ നഷ്ടപ്പെട്ടുവെന്ന്‌ ഞാന്‍ കരുതുന്നില്ലെന്നും’ ബെന്നി ബഹന്നാന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയോട്‌ തനിക്ക്‌ ഭിന്നതയുണ്ടെന്ന്‌ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ബെന്നി ബഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top