ബെംഗളൂരു ദുരന്തം;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 25 ലക്ഷമായി ഉയര്‍ത്തി

HIGHLIGHTS : Bengaluru tragedy: Compensation for families of deceased increased to Rs 25 lakh

cite

ബെംഗളൂരു: കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെയും കുടുംബത്തിന് നല്‍കേണ്ട തുക 10 ലക്ഷത്തില്‍ നിന്നും 25 ലക്ഷമായി ഉയര്‍ത്തി. നേരത്തെ പ്രഖ്യാപിച്ച തുക അപര്യാപ്തമെന്ന് ആരോപിച്ച് ബിജെപി അടക്കം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് തുക വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!