തൊഴുത്തില്‍ തീപിടിച്ചു;രണ്ട് പശുക്കുട്ടികള്‍ ഉള്‍പ്പെടെ ആറു പശുക്കള്‍ ചത്തു

HIGHLIGHTS : Fire breaks out in cowshed; six cows, including two calves, die

cite

ഗൂഡല്ലൂര്‍:നീലഗിരിയില്‍ തൊഴുത്തിന് തീപിടിച്ച് രണ്ട് പശുക്കുട്ടികള്‍ ഉള്‍പ്പെടെ ആറുപശുക്കള്‍ ചത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. വീടിന് 50 അടി അകലത്തിലാണ് തൊഴുത്ത് .നീലഗിരി ജില്ലയിലെ മഞ്ചൂര്‍ കുന്താ പാലം സമീപമുള്ള ദേവരാജിന്റെ പശുക്കളാണ് ചത്തത്.

സമീപത്തെ വീട്ടിലുള്ളവരാണ് തൊഴുത്ത് കത്തുന്നത് കണ്ടത്. ഉടനെ ഉടമസ്ഥനെ വിവരമറിയിക്കുതയായിരുന്നു. ഓടികൂടിയ സമീപവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ദേവരാജന്റെ ഏക ജീവിതമാര്‍ഗ്ഗമായിരുന്നു ഈ പശുക്കള്‍. വൈദ്യുതികരിച്ചിട്ടില്ലാതെ തകരം കൊണ്ട് നിര്‍മ്മിച്ചതാണ് തൊഴുത്ത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!