ബെംഗളൂരു- എറണാകുളം വന്ദേഭാരത് ; ബുക്കിങ് നൂറ് ശതമാനം

എറണാകുളം ബാംഗ്ലൂർ വന്ദേഭാരത് ഹൗസ്ഫുൾ ആദ്യമാസ കണക്ക് റെയിൽവേ പുറത്തുവിട്ടു. യാത്ര തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും ബാംഗ്ലൂർ എറണാകുളം വന്ദേഭാരത് നൂറ് ശതമാനം ബുക്കിങ്ങുകൾ പൂർത്തിയായതായാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. എക്സ്പ്രസ് സർവീസ് ആരംഭിച്ച് ഒരു മാസമാകുമ്പോൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തിരക്ക് (ഒക്യുപൻസി) 127% കടന്നു. എറണാകുളത്ത്നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിൽ ഞായറാഴ്ചകളിൽ ബുക്കിങ് തിരക്ക് 140% വരെയെത്തി. ജനുവരി പകുതി വരെ നിലവിൽ ഇരുവശങ്ങളിലേക്കും വന്ദേഭാരതിൽ ടിക്കറ്റില്ല.

ടിക്കറ്റ് ഉറപ്പാക്കിയവരുടെയും വെയ്റ്റ് ലിസ്റ്റിലുള്ളവരുടെയും എണ്ണം കണക്കാക്കിയാണു റെയിൽവേ ഒക്യുപൻസി നിശ്ചയിക്കുന്നത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top