അമേരിക്കയിലെ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു എട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചീനിയറിങ് കെട്ടിടത്തിലാണ് അക്രമി വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പ് നടത്തിയ അക്രമിയെ കണ്ടെത്താനായിട്ടില്ല. യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. വെടിവെപ്പുണ്ടായതിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ ഏഴു നിലയുള്ള എഞ്ചിനീയറിങ്, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top