പരപ്പനങ്ങാടി: പരിസ്ഥിതി ദിനത്തില്‍ താനൂര്‍ ബോട്ട് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ പ്രിയ മക്കള്‍ക്കായി ഓര്‍മ്മ മരം നട്ട് പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് . സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഷംന. കെ, അസ്‌ന. കെ, ഷഫ് ല. കെ എന്നീ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കായാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് തണല്‍ മരങ്ങള്‍ നട്ടത്.
പ്രിന്‍സിപ്പാള്‍ ബിന്ധ്യ മേരി ജോണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്യാന്റെ അധ്യക്ഷനായി.ബി ഇ എം കോപ്പറേറ്റീവ് മാനേജര്‍ സുനില്‍ പുതിയാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥികളായി പരിപാടിയില്‍ കുട്ടികളുടെ രക്ഷിതാവായ സൈദലവിയും പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് റെനറ്റ് ഷെറീന സെല്‍വരാജ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



