Section

malabari-logo-mobile

‘പ്രളയം സ്റ്റാര്‍’ എന്ന വിളി് ഏറെ വേദനിപ്പിച്ചു; ടൊവിനൊ തോമസ്

HIGHLIGHTS : Being called 'Flood Star' hurt a lot; Tovino Thomas

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യും. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം, വന്‍താരനിര എന്നിവയെല്ലാം ചേര്‍ന്നാണ് 2018 പ്രളയ ദിവസങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റതായി ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ചിത്രത്തിലെ പ്രധാന താരമായ ടൊവിനൊ തോമസ് നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്ന് ടൊവിനോ പറഞ്ഞു.

sameeksha-malabarinews

.’ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആ സമയത്ത് ഞാന്‍ ചെയ്ത കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെന്നോ എന്ന് എനിക്കറിയില്ല. ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് ഞാനിറങ്ങി പ്രവര്‍ത്തിച്ചത്. പ്രളയം കഴിഞ്ഞപ്പോള്‍ എന്നെ പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി’ – ടൊവിനോ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്‌നിക്കല്‍ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു

‘2018 എവരി വണ്‍ ഈസ് ഹീറോ’ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!