തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യമുന്നയിച്ച് സമരവുമായി ബി.ഡി.ജെ.എസ്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റു പടിക്കല്‍ ജി.ഡി.ജെ.എസിന്റെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേരളമാകെ സമരം വ്യാപിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ത്ന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയില്‍ മേല്‍സാന്തിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഈ മാറ്റം എളുപ്പമല്ലെന്ന നിലപാടുള്ള ബിജെപി മൗനത്തിലാണ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍പ്പോലും കാര്യമായ ചലനം ഉണ്ടാക്കാതിരുന്ന ബിഡിജെഎസിന്റെ അപ്രതീക്ഷിത നീക്കം കൗതുകത്തോടെയാണ് ബിജെപി കാണുന്നത്. ഹിന്ദുസംഘടനകള്‍ ഇക്കാര്യം ചര്‍ച്ചചെയ്യട്ടെയെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാലുണ്ടെങ്കിലും ഇപ്പൊഴൊന്നും പറയാനില്ല. ശബരിമല മേല്‍ശാന്തി നിയമനത്തില്‍ കാലങ്ങളായി തുടരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് ബിജെപിക്ക് വിരോധമൊന്നുമില്ല. അതേസമയം പെട്ടെന്നുള്ള ഈ ആവശ്യപ്പെടലും സമരവും ശ്രദ്ധപിടിച്ചുപറ്റാനുള്ള വഴിയാണെന്നാണെനനാണ് ബി.ജെ.പി നേതാക്കളുടെ സംശയം.
ശബരിമല മേല്‍ശാന്തിയായി മലയാള ബ്രഹ്മണരെ നിയമിക്കുകയെന്ന് നിലവിലെ രീതി മാറ്റണമെങ്കില്‍ കോടതിയുടെ ഇടപെടലുകളടക്കം ഒരുപാടു കാര്യങ്ങള്‍ വേണ്ടിവരും. ഇതിന് മുന്‍കൈയെടുക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസിന്റെ സമരം അജ്ഞതമൂലമാണെന്നാണ് തിരുവിതാംകൂര്‍ ദേശീയ പ്രചാരസഭയുടെ അഭിപ്രായം. ശബരിമല മേല്‍ശാന്തി നിയമനത്തിന് ദേവസ്വം ബോര്‍ഡിലും സെക്രട്ടറിയേറ്റ് നടയിലും സമരംചെയ്യുന്നതിന് പകരം കോടതിയെ സമീപിക്കുന്നതായിരിക്കും നല്ലതെന്ന് പ്രചാരസഭ ചെയര്‍മാന്‍ ആര്‍. ഷാജിശര്‍മ പറഞ്ഞു.



