Section

malabari-logo-mobile

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിച്ച് ബിസിസിഐ

HIGHLIGHTS : BCCI Appoints Rahul Dravid as Indian Cricket Team Head Coach

ന്യൂഡല്‍ഹി: മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്റി20 ലേകകപ്പിനു ശേഷമാകും ദ്രാവിഡ് ചുമതല ഏല്‍ക്കുക.

സുലക്ഷന നായിക്, ആര്‍.പി. സിങ് എന്നിവര്‍ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു മുന്‍പ് അദ്ദേഹം ചുമതല ഏല്‍ക്കും – ബിബിസിഐ കുറിപ്പിലൂടെ അറിയിച്ചു.

sameeksha-malabarinews

ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കു രാഹുല്‍ ദ്രാവിഡിനെ സ്വാഗതം ചെയ്യുന്നു. പകരം വയ്ക്കാനില്ലാത്ത ക്രിക്കറ്റ് കരിയറിന് ഉടമയാണഅ രാഹുല്‍. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എന്‍സിഎയില്‍ ദ്രാവിഡ് പരിശീലനം നല്‍കിയ ഒട്ടേറെ യുവതാരങ്ങള്‍ പിന്നീട് രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. പുതിയ ദൗത്യത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് കൂടുതല്‍ ഉയരങ്ങളിലെത്തിക്കും എന്നു പ്രതീക്ഷിക്കുന്നു- ബിസിസിഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!