Section

malabari-logo-mobile

ബിബിസി സര്‍വ്വെ; ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്

HIGHLIGHTS : BBC survey; The Income Tax Department has found irregularities

ന്യൂഡല്‍ഹി: ബിബിസി ഓഫീസിലെ പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ബിബിസിക്കെതിരായ നടപടികള്‍ തുടരുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ബിബിസിയുടെ വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ നടന്ന 60 മണിക്കൂറോളം നീണ്ട മാരത്തണ്‍ പരിശോധന തുടക്കം മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നിയമപ്രകാരമാണെന്നും ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതിവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ലാഭം അനധികൃതമായി ബിബിസി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലായിരുന്നു സര്‍വ്വെ നടന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്. സര്‍വ്വേ നടത്താനുള്ള അനുമതി തേടിയതിന് ശേഷമാണ് പരിശോധന ആരംഭിച്ചതെന്ന് ഐടി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശോധനയുമായും തുടരന്വേഷണവുമായും പൂര്‍ണമായും സഹകരിക്കുമെന്നാണ് ബിബിസിയുടെ പ്രതികരണം. സര്‍വേയ്ക്ക് ഇടയില്‍ വച്ച് ശേഖരിച്ച രേഖകളും ഡാറ്റകളും ഐ.ടി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!