ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം’, മെറ്റണിറ്റി ഫോട്ടോകള്‍ പങ്കുവെച്ച് ഷംന കാസിം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഷംന കാസിം താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.  ഗര്‍ഭാവസ്ഥയിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. നിങ്ങളുടെ ഉള്ളില്‍ ജീവന്‍ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് ഷംന കാസിം ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹം.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ ‘അലി ഭായ്’, ‘കോളജ് കുമാരന്‍’, ‘ചട്ടക്കാരി’, ‘ജന്നല്‍ ഓരം’ അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോര്‍’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യാപിക്കപ്പെട്ടവയായുമുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top