HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബസ്റ്റോപ്പിനടുത്ത് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മണ്ണെടുത്ത താഴ്ച്ചയിലേക്ക് വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബസ്റ്റോപ്പിനടുത്ത് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മണ്ണെടുത്ത താഴ്ച്ചയിലേക്ക് വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ തെന്നല വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റായ വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി പുളിയശ്ശേരി വിനോദ് കുമാർ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 8.30 മണിയോടെയാണ് അപകടം നടന്നത്. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയുടെ ഗൃഹപ്രവേശന സൽക്കാരത്തിൽ പങ്കെടുത്ത് മൂന്നിയൂരിൽ നിന്നും സുഹൃത്തിൻ്റെ കാറിൽ സർവകലാശാല ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു. ഇവിടെ നിന്ന് അത്താണിക്കലിലേക്ക് പോകാനായി റോഡിൻ്റെ മറുഭാഗത്തേക്ക് കടക്കുന്നതിനിടെയാണ് വലിയ കുഴിയിൽ വീണുപോയത്.ഇവിടെ വെളിച്ചമില്ലാത്തതിനാൽ അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. ഈ കിടങ്ങിന് ഏകദേശം 25 അടിയിൽ കൂടുതൽ താഴ്ച്ചയുണ്ടെന്ന് പറയപ്പെടുന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിനോദ് കുമാറിൻ്റെ പിതാവ് പരോതനായ കെ.വിശ്വനാഥൻ നായർ ഡപ്യൂട്ടി കളക്ടറായിരുന്നു. അമ്മ: പുളിയശ്ശേരി ദിനമണി. ഭാര്യ: സൗമ്യ. സഹോദരി: ശ്രീജ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു