ഈ മാസം 30 വരെ ബാറുകള്‍ പൂട്ടരുത്; സുപ്രീം കോടതി

MODEL 1 copy

ദില്ലി: ഈ മാസം 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി. അതുവരെ തല്‍ സ്ഥിതി തുടരാവും സുപ്രീം കോടതി ആവശ്യപ്പെട്ടു. എല്ലാബാറുകളും ഒറ്റയടിക്ക് പൂട്ടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. മദ്യ നിരോധനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാബാറുകളും പൂട്ടണമെന്നും കോടതി. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജ്ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.

കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ബാറുകള്‍ അടച്ച് പൂട്ടുന്നതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.

സെപ്റ്റംബര്‍ 30 നകം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് തീര്‍പ്പാക്കണം. ജസ്റ്റിസ് അനില്‍ ആര്‍ ധവയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top