മനോജ് വധം; വിക്രമന്‍ കീഴടങ്ങി

MODEL copyകണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പോലീസ് തിരയുന്ന ഒന്നാം പ്രതി കിഴക്കേ കതിരൂര്‍ വേണാട്ടന്റെവിട വിക്രമന്‍(42) കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.

മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമനാണെന്ന് മനോജിന്റെ സുഹൃത്തും സംഭവത്തിന് ദൃക്‌സാക്ഷിയുമായ പ്രമോദ് മൊഴി നല്‍കിയിരുന്നു. മനോജും പ്രമോദും സഞ്ചരിച്ചിരുന്ന ഒമ്‌നി വാനില്‍ നിന്നും മനോജിനെ വലിച്ചിഴച്ച് പുറത്തിറക്കി മഴു ഉപയോഗിച്ച് വിക്രമന്‍ വെട്ടുകയായിരന്നെന്നാണ് മൊഴി.

കിഴക്കേ കതിരൂരിലേക്ക് പോകുംവഴി സെപ്തംബര്‍ ഒന്നിന് കൊളപ്പുറത്ത് പീടികയ്ക്ക് സമീം മനോജ് സഞ്ചരിച്ചിരുന്ന മാരുതി ഒമ്‌നിവാനിനു നേരെ ഒരുസംഘം ബോംബെറിഞ്ഞ ശേഷം മനോജിനെ വെട്ടിക്കൊല്ലുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top