സംസ്ഥാനത്ത് ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്

MODEL 2 copyകൊച്ചി; സംസ്ഥാനത്ത് ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക് ആരംഭിച്ചു. മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പണിമുടക്ക്.

സൂചന പണിമുടക്കിനെ തുടര്‍ന്ന് ചാര്‍ജ്ജ് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 25 മൂതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

ഓണം വാരാഘോഷം നടക്കുന്നതിനാല്‍തിരുവനന്തപുരം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top