പരപ്പനങ്ങാടി ആൽമരം കടപുഴകി വീണു

HIGHLIGHTS : Banyan tree fell down in Parappanangadi

cite

പരപ്പനങ്ങാടി ഡിവിഷൻ 13 ലെ ടോൾ ബൂത്ത്‌ പരിസരത്ത് ട്രക്കർ സ്റ്റാൻഡിലെ ആൽമരം മഴയിലും കാറ്റിലും കടപുഴകി വീണു.

നെടുവ മേഖല ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങളായ ഫൈസൽ കൊച്ചു, ഹക്കിം, സിനാൻ, നഫ്നാൻ എന്നിവർ മരം മുറിച്ചുമാറ്റി സ്റ്റാൻഡിൽ സൗകര്യം ഒരുക്കി.

രണ്ടു ദിവസമായി മരം അവിടെ തടസ്സമായി കിടന്നിട്ടും അധികൃതർ മരം മുറിച്ചു മാറ്റാതിരുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!