നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വേങ്ങര : പറപ്പൂർ വൈദ്യർപടിയിൽ നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഇരിങ്ങല്ലൂർ പാലാണി സ്വദേശി തുമ്പത്ത് വീട്ടിൽ മുഹമ്മദ് റിഷാ (35)നെയാണ് വേങ്ങര സബ് ഇൻസ്പെക്ടർ പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

വൈദ്യർപടി ഭാഗത്ത് അൽ അമീൻ എന്ന കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top