HIGHLIGHTS : 4 people arrested for defrauding Rs. 36 lakh through virtual arrest

കോഴിക്കോട് : വെർച്വൽ അറസ്റ്റിലായെന്ന് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി കെ ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസിൽ (35), അത്താണിക്കൽ സ്വദേശി കെ വി ഷിഹാബ് (43), മലാപ്പറമ്പ് സ്വദേശി എ റബീൻ (35) എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പു സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് നൽകി കമീഷൻ പറ്റിയവരാണ് ഇവർ.
നവംബർ 30-നാണ് പരാതിക്കാരിയുടെ ഫോണിലേക്ക് തട്ടിപ്പ് സംഘാംഗങ്ങൾ പൊലീസ് ചമഞ്ഞ് വിളിച്ചത്. പരാതിക്കാരിയുടെ ആധാർ കാർഡുപയോഗിച്ച് മുംബൈയിലുള്ള ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതുവഴി നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പുസംഘം നാല് കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും ആരോപിച്ചാണ് സംഘം പരാതിക്കാരിയെ വിളിച്ചത്. മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിളിച്ചത്. ഭയപ്പെട്ട പരാതിക്കാരിയിൽനിന്ന് ഡിസംബർ അഞ്ച് മു തൽ 12 വരെയുള്ള ദിവസങ്ങളിലായി 36 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
സംസ്ഥാനത്തുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചുനൽകിയതെന്ന് വ്യക്തമായി. അക്കൗണ്ട് സംഘടിപ്പിച്ച് തട്ടിപ്പുസംഘങ്ങൾക്ക് നൽകിയവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കു ന്നത്. ബാങ്ക് അക്കൗണ്ടുകൾ കെമാറിയതിന് ഇവർക്ക് കമീഷൻ ലഭിച്ചിരുന്നു. ഇതിനുള്ള തെളിവും പൊലീസ് ശേഖരിച്ചു.
തട്ടിപ്പുസംഘങ്ങൾക്ക് ഇത്തരത്തിൽ അക്കൗണ്ടുകൾ സംഘടിപ്പിച്ചുകൊടുക്കുന്ന വലിയ സംഘം ഉണ്ടെന്ന് വ്യക്തമായെന്ന് സൈബർ സിഐ കെ കെ ആഗേഷ് പറഞ്ഞു. വീഡിയോ കോളിലൂടെ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കിയവർക്കായുള്ള അന്വേഷണവും ഊർജിത മാണ്.
എസ്ഐ ജെ ജമേഷ്, ടി എം വിനോദ്കുമാർ, എഎസ്ഐമാരായ ജിതേഷ്, സി രാജേഷ്, ബീ രജ് കുന്നുമ്മൽ, സിപിഒമാരായ വി ബിജു, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


