ബംഗ്ലൂരുവില്‍ സ്‌ഫോടനം; ഒരു സത്രീ മരിച്ചു; രണ്ടു പേര്‍ക്ക്‌ പരിക്ക്‌

Bangalore_blastബംഗ്ലൂരു: ബംഗ്ലൂരുവിലെ ബ്രിഗേഡ്‌ റോഡിലെ ചര്‍ച്ച്‌ സ്‌ട്രീറ്റില്‍ ഉണ്ടായാ ബോംബ്‌ സ്‌ഫോടനത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. രണ്ട്‌ പേര്‍ക്ക്‌ ഗുരുരതരമായി പരിക്കേറ്റു. ചെന്നൈ സ്വദേശി ഭവാനി(58) യാണ്‌ മരിച്ചത്‌ ഇവര്‍ മാലിയ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. ഇവരുടെ ബന്ധുക്കളായ ഹരീഷ്‌, കാര്‍ത്തിക്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. കോക്കനറ്റ്‌ ഗ്രോവ്‌ റസ്‌റ്റോറന്റിന്‌ മുന്നിലാണ്‌ സ്‌ഫോടനം നടന്നത്‌.
ഞായറാഴ്‌ച രാത്രി 8.30 മണിയോടെയാണ്‌ സംഭവം നടന്നത്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ അമോണിയം നൈട്രേറ്റും സ്‌റ്റീല്‍ ചീളുകളും കണ്ടെത്തിയിട്ടുണ്ട്‌.

സംഭവസ്ഥലത്തെ ഒരു പാന്‍ മാസാല കച്ചവടക്കാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ്‌ കസ്‌ററഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തുവരുന്നുണ്ട്‌.

നഗരത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ സിറ്റിപോലീസ്‌ കമ്മീഷണര്‍ എംഎന്‍ റെഡ്ഡി പറഞ്ഞു.പ്രതികളെന്നു സംശയിക്കുന്ന ആറു പേര്‍ക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെക്കെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top