ചങ്ങരംകുളം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ ഉപകരണങ്ങളാണ് കത്തി നശിച്ചത്.
ഞായറാഴ്‌ച വൈകീട്ട് 3 മണിയോടെ ചങ്ങരുംകുളം എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോപിക ഫര്‍ണിച്ചറിന്റെ രണ്ടാം നിലയിലാണ് തീ കണ്ടത്. റോഡിലൂടെ പോകുന്നവര്‍ പുക ഉയരുന്നത് കണ്ട് ഉടമസ്ഥനെ വിളിക്കുകയായിരുന്നു.
പൊന്നാനി തിരൂര്‍, കുന്നംകുളം എന്നിവടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് രണ്ടു മണിക്കൂര്‍ കഠിനാധ്വാനം ചെയ്‌താണ് തീയണച്ചത്. അപ്പോഴേക്കും രണ്ടാം നില പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.




