തിരൂരങ്ങാടി: എയ്‌ഡഡ് വിദ്യഭ്യാസമേഖലയിലെ ജനാധിത്യവിരുദ്ധതക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകരും മാനേജ്‌മെന്റുകളുടെ പീഢനത്തിരയായ അധ്യാപകരും നടത്തിയ സാംസ്‌ക്കാരിക കൂട്ടായ്‌മ മൂന്നിയൂര്‍ പടിക്കലില്‍ നടന്നു. മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ സ്‌മരണനിറഞ്ഞു നിന്ന പരിപാടി ചിത്രകാരി കവിത മുഖോപനാാധ്യായ ചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ മാലി ജയിലില്‍ നിന്ന് മോചിതനായ അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി, മൂന്നിയൂര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ ജോസ്, സിവക് ചന്ദ്രന്‍, അഡ്വ പിഎ പൗരന്‍, ആസാമീസ് കവി ബിപുല്‍ ഗിറോണ്‍, പികെ പോക്കര്‍, പ്രൊഫ എപി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കവിയരങ്ങ് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഒ പി സുരേഷ്. ഷാജി കല്ലായിയും ഡോ ഷെഫീഖും ഉപകരണസംഗീതം വായിച്ച് പ്രതിഷേധിച്ചു. ദീപക് നാരായണന്‍ സ്വാഗതവും ഗഫൂര്‍ അറക്കല്‍ നന്ദിയും പറഞ്ഞു.




