വേങ്ങര :കച്ചേരിപടിയില്‍ നിന്നും മാഞ്ഞാം മാടിലേക്ക് പോകുന്ന റോഡിന്റെ റീ ടാറിങ്ങ് നിലവാരമില്ലാത്തതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡുപണി തടഞ്ഞു. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഒരു കിലോമീറ്ററും 600 മീറ്ററുമാണ് റോഡി്‌ന്റെ നീളം. ഒരു കിലോമീറ്ററോളം പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. ഈ ഭാഗത്ത് റോഡ് നിലവാരമില്ലാത്തതിനാല്‍ പെളിഞ്ഞു തുടങ്ങിയതോടെയാണ് നാട്ടുകര്‍് പ്രകോപിതരായത്.
എന്നാല്‍ ആറു മാസം ഗ്യാരന്റിയുള്ള റോഡാണിതെന്നും പണി പൂര്‍ത്തിയാക്കിയ ഉടനെ വാഹനം കയറ്റിയതാണ് റോഡ് പൊളിയാന്‍ കാരണമായതെന്നുമാണ് അധികൃതരുടെ വാദം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




