Section

malabari-logo-mobile

ഇന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് നിരോധനം; 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ

HIGHLIGHTS : Ban on single-use plastic products from today; Fine from Rs.10,000 to Rs.50,000

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കുളള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും, വില്‍ക്കുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റമാവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

sameeksha-malabarinews

നിരോധനം ബാധകമായ ഉത്പന്നങ്ങള്‍: മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടു കൂടിയ ഇയര്‍ ബഡ്സുകള്‍, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്, മധുരപലഹാരങ്ങള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം. നോണ്‍ വൂവന്‍ ഉള്‍പ്പെടെ ഉളള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക്ക് ഗാര്‍ബേജ് ബാഗുകള്‍ (ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ക്കായി ഉളളവ ഒഴികെ), ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, പ്ലേറ്റുകള്‍, ടംബ്ലറുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കള്‍, പ്ലേറ്റുകള്‍, ടംബ്ലറുകള്‍, ഏകോപയോഗ പ്ലാസ്റ്റിക് നിര്‍മ്മിത സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, സ്റ്റീറര്‍, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗളുകള്‍, ഇല, ബാഗുകള്‍, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങള്‍, പിവിസി ഫ്ളെക്സുകള്‍, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ തുണി ബാനറുകള്‍, കുടിവെളള പൗച്ചുകള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!