ബാലസോര്‍ തീവണ്ടി അപകടം: തിരിച്ചറിയാത്ത 28 മൃതദേഹങ്ങള്‍ സംസ്‌കരിക്കും

ഭുവനേശ്വര്‍: ഒഡിഷയിലെ ബാ ലസോര്‍ തീവണ്ടിദുരന്തം നടന്ന് നാലുമാസം പിന്നിട്ടതോടെ തിരിച്ചറിയാത്ത 28 മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ നഗരസഭ  ചൊവ്വാഴ്ച സംസ്‌കരിക്കും. അപകടത്തില്‍ 297 പേരാണ് മരിച്ചത്.

അവകാശികളെത്താത്തതു കൊണ്ട് മൃതദേഹങ്ങള്‍ ശാസ്ത്രീ യമായി സംസ്‌കരിക്കുന്നതിന് പരസമിതി പ്രത്യേക നടപടിക്രമം (എസ്.ഒ.പി. പുറപ്പെടുവിച്ചതായി മേയര്‍ സുലോചന ദാസ് പറഞ്ഞു. ഭുവനേശ്വറിലെ എയിംസിലുള്ള മൃതദേഹങ്ങള്‍ സി.ബി .ഐ. ഉദ്യോഗസ്ഥരുടെ സാന്നിധ്യ ത്തില്‍ നഗരസഭയ്ക്ക് കൈമാറും. മൃതദേഹങ്ങള്‍ ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കണമെന്ന് സി.ബി.ഐ. ഖുര്‍ദ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ രണ്ടിനായിരുന്നു ബാലസോറില്‍ രാജ്യത്തെ നടുക്കിയ ദു രന്തമുണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top