രണ്ടരവയസ്സുകാരിയെ ഉപദ്രവിച്ച ആയമാരുടെ ജാമ്യാപേക്ഷ തള്ളി

HIGHLIGHTS : തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സം രക്ഷണയിലുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതികളായ ആയ മാരുടെ ജാമ്യാപേക്ഷ കോട തി ...

phoenix
careertech

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സം രക്ഷണയിലുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതികളായ ആയ മാരുടെ ജാമ്യാപേക്ഷ കോട തി നിരസിച്ചു. തിരുവനന്തപു രം പോക്‌സോ കോടതി ജഡ്ഡി എം പി ഷിബുവാണ് ജാമ്യാ പേക്ഷ തള്ളിയത്.

കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ജനനേന്ദ്രിയമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളി ലും പരിക്കുകള്‍ ശ്രദ്ധയില്‍ പ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആയ മാരായ എസ് കെ അജിത, എല്‍ മഹേശ്വരി, സിന്ധു എന്നിവരെ മ്യൂസിയം പൊലി സ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

രാത്രി കിടക്കയില്‍ മുത്രമൊ ഴിച്ചെന്നാരോപിച്ചാണ് പ്രതി കള്‍ കുട്ടിയെ ഉപദ്രവിച്ചത്. രണ്ടര വയസ്സുള്ള പെണ്‍കുട്ടി യുടെ ജനനേന്ദ്രിയത്തിനുള്ളില്‍ വരെ മുറിവേല്‍പ്പിക്കുന്ന സംഭ വം അതീവ ഗൗരവമുള്ളതാ ണെന്ന് കോടതി നിരീക്ഷിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!