Section

malabari-logo-mobile

ബഹ്‌റൈനില്‍ അനധികൃത കച്ചവടം; പിടിയിലായത് പ്രവാസികള്‍ ഉള്‍പ്പെടെ 1180 പേര്‍

HIGHLIGHTS : മനാമ: രാജ്യത്ത് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 1180 പരെ അനധികൃത തെരുവുകച്ചവടം നടത്തിയതിന് പിടികൂടി. കാപിറ്റല്‍ സെക്രട്ടറിയേറ്റ് കൗണ്‍സിലിലെ സാങ്കേതി...

മനാമ: രാജ്യത്ത് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 1180 പരെ അനധികൃത തെരുവുകച്ചവടം നടത്തിയതിന് പിടികൂടി. കാപിറ്റല്‍ സെക്രട്ടറിയേറ്റ് കൗണ്‍സിലിലെ സാങ്കേതിക സേവന വിഭാഗം മേധാവി ശൗഖിയ ഹംദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി.

തെരുവുകച്ചവടം പൂര്‍ണമായി അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കാപ്പിറ്റല്‍ സെക്രട്ടറിയേറ്റ്, ആഭ്യന്തരമന്ത്രാലയം, എല്‍എംആര്‍എ, ആരോഗ്യമന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.

sameeksha-malabarinews

ശൈഖ് അബ്ദുല്ല റോഡ്, ബാബുല്‍ ബഹ്‌റൈന്‍, ശൈഖ് ഹമദ് റോഡ്, എക്‌സിബിഷന്‍ റോഡ്,സുബാറ അവന്യു, ആല്‍ഖലീഫ അവന്യു എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പിടികൂടിയതിലധികവും അനധികൃത വിദേശതൊഴിലാളികളാണ്. അനധികൃത കച്ചവടക്കാര്‍ യഥാര്‍ത്ഥ വ്യാപാരികള്‍ക്ക് ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ള സാധനങ്ങള്‍ നീക്കം ചെയ്തുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!