വിജ് ചിത്രം മെര്‍സലിന് പിന്തുണയുമായി കമല്‍ഹാസന്‍

ചെന്നൈ: വിജയ് ചിത്രമായ മെര്‍സലിന് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്ത്. മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ദീപാവലിക്ക് റിലീസ് ചെയ്ത ചിത്രത്തില്‍ ജിഎസ്ടിയേയും  ഇന്ത്യയെയും കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും അവ സിനിമയില്‍നിന്നും നീക്കം ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സിനിമക്കും ചിത്രത്തിലെ നായകനടന്‍ വിജയിനുമെതിരെ മോശം പരാമര്‍ശങ്ങളാണ് നടത്തുന്നത് .   ഈ സാഹചര്യത്തിലാണ് മെര്‍സലിന് കമല്‍ഹാസന്‍ പിന്തുണ നല്‍കുന്നത്.

“മെര്‍സല്‍ സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണ്. അതിനെ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെ”ന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

Share news
error: Content is protected !!
Scroll to Top